Chup Teaser:ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി ചിത്രം,സൈക്കോളജിക്കല്‍ ത്രില്ലര്‍, ടീസര്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 9 ജൂലൈ 2022 (14:37 IST)
ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി ചിത്രമായ ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് റിലീസിന് ഒരുങ്ങുന്നു. നടന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ ബല്‍കിയാണ്.സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ ഉടന്‍തന്നെ പ്രേക്ഷകരിലേക്ക് എത്തും. ബോളിവുഡിലെ സംവിധായകനും നടനുമായ ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടീസര്‍ പുറത്തുവന്നത്. നേരത്തെ ടൈറ്റിലും ഇതേ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.