ദുല്‍ഖര്‍ സല്‍മാന്‍ ഇനി പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കുകയില്ലേ ? ആക്ഷന്‍ മാസ് സിനിമകളിലേക്ക് തിരിയാന്‍ നടന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ജൂലൈ 2022 (11:55 IST)

ദുല്‍ഖര്‍ സല്‍മാന്‍ ഇനി പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കുകയില്ലേ ? എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.'സീതാ രാമം' ട്രെയിലര്‍ ലോഞ്ചിന് എത്തിയ താരം ഒരു പ്രഖ്യാപനം നടത്തി.സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കും എന്നാണ് നടന്‍ പറഞ്ഞത്.

പ്രണയ നായകന്‍ എന്ന വിളി താന്‍ മടുത്തു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. എന്തായാലും കുറെ കാലത്തിന് നടന്‍ പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നാണ് കരുതുന്നത്. ദുല്‍ഖറിന്റെ മനസ്സ് മാറുവാനാണ് ആരാധകരും ആഗ്രഹിക്കുന്നത്.എല്ലാ ദിവസവും ആക്ഷന്‍ ചെയ്യുന്നില്ല, മാസ് ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരുടെ വഴക്ക് കേള്‍ക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
എന്തായാലും ഇനി നടന്‍ തെരഞ്ഞെടുക്കുന്ന കഥകള്‍ മാസ്സ് ആക്ഷന്‍ തരത്തിലുള്ളതാകുമോ എന്നും ആരാധകര്‍ക്ക് സംശയമുണ്ട്. സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നു.മൃണാള്‍ ആണ് നായിക. രശ്മിക മന്ദാനയും സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :