1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. dulquar Salman about Mammootty

ബിലാലില്‍ മമ്മൂട്ടിയുടെ മകനും ? ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടി
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ഒരു സിനിമ ആരാധകര്‍ ആഗ്രഹിക്കുന്നു. ഇരുവരും ബിലാലില്‍ ഒരുമിച്ച് അഭിനയിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് ദുല്‍ഖര്‍.
 
ഈ അഭ്യൂഹം താനും കേട്ടിരുന്നു എന്ന് ദുല്‍ഖര്‍.അച്ഛന്റെ വിജയകരമായ സിനിമയുടെ തുടര്‍ച്ചയായതിനാല്‍ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രമേ ഇത് സംഭവിക്കൂ.ഇതിനെ കുറിച്ച് അഭിപ്രായം പറയാന്‍ യോജിച്ച ആളുകള്‍ സംവിധായകനും തിരക്കഥാകൃത്തുമാണ്. അത് സംഭവിക്കുകയാണെങ്കില്‍ മഹത്തരമായിരിക്കും. ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
 
 
  
 
 
അടുത്ത ലേഖനം
ഉണ്ണിക്കണ്ണനും മയില്‍പീലിയും,ചക്കപ്പഴം താരം ശ്രുതി രജനീകാന്തിന്റെ ഫോട്ടോഷൂട്ട്