കഥാപാത്രത്തിനു സൗന്ദര്യം കൂടിയതിന്റെ പേരില്‍ മമ്മൂട്ടിക്ക് അവാര്‍ഡ് നഷ്ടപ്പെട്ടു; പകരം മികച്ച നടനായത് നിവിന്‍ പോളി !

സൗന്ദര്യം കൂടി പോയി എന്ന ഒറ്റ കാരണത്താല്‍ അവാര്‍ഡ് നിഷേധിക്കപ്പെട്ട നടന്‍ കൂടിയാണ് മമ്മൂട്ടി

രേണുക വേണു| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (14:32 IST)

മികച്ച നടനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും ഒന്നിലേറെ തവണ നേടിയിട്ടുള്ള അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. പല തവണകളിലായി മമ്മൂട്ടിക്ക് നിഷേധിക്കപ്പെട്ട അവാര്‍ഡുകളുടെ എണ്ണമെടുത്താല്‍ ചിലപ്പോള്‍ അത് കിട്ടിയ അവാര്‍ഡുകളേക്കാള്‍ കൂടുതല്‍ ആയിരിക്കും. സൗന്ദര്യം കൂടി പോയി എന്ന ഒറ്റ കാരണത്താല്‍ അവാര്‍ഡ് നിഷേധിക്കപ്പെട്ട നടന്‍ കൂടിയാണ് മമ്മൂട്ടി.

2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമാണ് അത്തരത്തില്‍ വിവാദമായത്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന സിനിമയിലെ സി.കെ.രാഘവന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം മികച്ച നടനുള്ള പട്ടികയില്‍ അവസാന സമയം വരെ മത്സരിച്ചിരുന്നു. അവസാന റൗണ്ടില്‍ മമ്മൂട്ടിയുടെ സി.കെ.രാഘവനെ തള്ളി ആ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് നിവിന്‍ പോളിയാണ്. 1983 എന്ന സിനിമയിലെ നിവിന്‍ പോളിയുടെ പ്രകടനമാണ് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്.

നിവിന്‍ പോളിക്ക് അവാര്‍ഡ് കിട്ടിയതിനേക്കാള്‍ മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കപ്പെട്ടത് അക്കാലത്ത് വലിയ വാര്‍ത്തയായി. ജൂറി ചെയര്‍മാനായ ജോണ്‍പോള്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുന്നറിയിപ്പില്‍ മമ്മൂട്ടിയുടെ സി.കെ.രാഘവന്‍ എന്ന കഥാപാത്രം ജയില്‍പ്പുള്ളിയാണ്. ഒരു ജയില്‍പ്പുള്ളിക്ക് ഇത്ര സൗന്ദര്യം വേണ്ടായിരുന്നു എന്നാണ് ജൂറി അന്ന് പറഞ്ഞത്. മമ്മൂട്ടിയുടെ പ്രകടനമൊക്കെ നന്നായിട്ടുണ്ടെന്നും എന്നാല്‍ ജയില്‍പ്പുള്ളിയായി തോന്നിയില്ലെന്നും ജൂറിയിലുള്ളവര്‍ പറഞ്ഞപ്പോള്‍ അത് വന്‍ വിവാദമായി. മുന്നറിയിപ്പ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അടക്കം അന്ന് ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍, മമ്മൂട്ടി ഈ വിവാദങ്ങളോടൊന്നും പ്രതികരിച്ചില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. ...

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോക്ടര്‍ ...

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് ...

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ...

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?
ഇന്ത്യയില്‍ പലര്‍ക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ട്. ഒന്നില്‍ കൂടുതല്‍ ബാങ്ക് ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ ...

ബോബി ചെമ്മണ്ണൂർ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. തെളിവുകൾ ...

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് ...

പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍
പിവി അന്‍വറിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് കെ മുരളീധരന്‍. യുഡിഎഫ് ...