അനുബന്ധ വാര്‍ത്തകള്‍
- 'ദൃശ്യം 2' ബിഗ് സ്ക്രീനിലേക്ക്, ഗള്‍ഫ് തിയറ്റര്‍ റിലീസ് ഇന്ന്,സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍
- ദൃശ്യം 2-ന് ശേഷം മീനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, 'ബ്രോ ഡാഡി' മറ്റൊരു ഹിറ്റ് ചിത്രം ആകുമോ ?
- ഫാമിലി മാന്‍ സീസണ് 2 വില്‍ അഭിനയിക്കാന്‍ പ്രിയാമണി വാങ്ങിയത് 80 ലക്ഷം ! സാമന്തയുടേത് കേട്ടാല്‍ ഞെട്ടും
- വിജയ് അങ്കിള്‍ ജന്മദിനാശംസകള്, ഒരുപാട് സ്നേഹം:നൈനിക
- 'സ്നേഹവും ആശംസകളും'; വിജയന് പിറന്നാള്‍ ആശംസകളുമായി മീന
ദൃശ്യം 2 തെലുങ്ക് റീമേക്കും ഒ.ടി.ടി റിലീസിന് ?
രാജ്യത്തുടനീളമുള്ള തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ചില തെലുങ്ക് സിനിമകള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കൂട്ടത്തില്‍ മലയാളം ചിത്രം ദൃശ്യം 2- ന്റെ തെലുങ്ക് റീമേക്കും ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വെങ്കിടേഷ്, മീന, നാദിയ മൊയ്തു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് .
ടോളിവുഡ് താരം വെങ്കിടേഷിന്റെ രണ്ട് ചിത്രങ്ങളാണ് ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. 'നാരപ്പ'എന്നൊരു സിനിമയും ദൃശ്യം 2 റീമേക്കുമാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. തമിഴ് ചിത്രം അസുരന്റെ റീമേക്കാണ് 'നാരപ്പ'. പ്രിയാമണിയാണ് നായിക.രണ്ടു ചിത്രങ്ങള്‍ക്കും കൂടി 70 കോടിയ്ക്ക് വിറ്റു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.