'സ്‌നേഹവും ആശംസകളും'; വിജയന് പിറന്നാള്‍ ആശംസകളുമായി മീന

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (08:56 IST)

ഇളയദളപതി വിജയുടെ ആരാധകര്‍ക്ക് ഇന്ന് ആഘോഷത്തിന്റെ നാളാണ്.1974 ജൂണ്‍ 22 നാണ് വിജയിയുടെ ജനനം. ഇന്ന് 47-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന് എങ്ങുനിന്നും ആശംസാപ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെയും മകള്‍ ബേബി നൈനികയുടെയും വിഷസ് ആദ്യം തന്നെ അറിയിച്ചിരിക്കുകയാണ് നടി മീന.

'ജന്മദിനാശംസകള്‍ വിജയ്. നിങ്ങള്‍ക്ക് മികച്ചത് മാത്രം ആശംസിക്കുന്നു. നൈനികയില്‍ നിന്നും ധാരാളം സ്‌നേഹവും ആശംസകളും'- കുറിച്ചു.

ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് നടന്റെ മുഴുവന്‍ പേര്. കഴിഞ്ഞ രണ്ട് ദശകങ്ങളായി അദ്ദേഹം 64 സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ ദിവസമാണ് 65-ാമത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനിക്ക് ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ആരാധകരുള്ള ഒരു നടന്‍ വേറെ ഉണ്ടോ എന്ന് സംശയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :