1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Diya krishna and aswin ganesh got married

ചടങ്ങ് ലളിതം, അതിഥികൾ ചുരുക്കം, ദിയാ കൃഷ്ണയും അശ്വിനും വിവാഹിതരായി

Diya Krishna
Diya Krishna
നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായി. സോഫ്റ്റ് വെയര്‍ എഞ്ചിനിയറും തിരുനല്‍വേലി സ്വദേശിയുമായ അശ്വിന്‍ ഗണേഷാണ് വരന്‍. തിരുവനന്തപുരത്തെ ആഡംബരെ ഹോട്ടലില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
 
ഏറെക്കാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ അശ്വിന്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ വിവാഹിതരാകുമെന്ന് ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു. അനാവശ്യ ധൂര്‍ത്തെല്ലാം ഒഴിവാക്കി ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇനി ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലെന്നും കോവിഡ് പഠിപ്പിച്ചത് പോലെ ലളിതമായി വിവാഹം നടന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
അടുത്ത ലേഖനം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടയ്ക്കുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇളയദളപതി വിജയ്, മലയാളത്തില്‍ മോഹന്‍ലാല്‍