അനുബന്ധ വാര്‍ത്തകള്‍
- 'ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് അത് കാണുന്നത്'; 'മിന്നല്‍ മുരളി' ക്ലൈമാക്‌സില്‍ വരുത്തിയ ആ മാറ്റത്തെക്കുറിച്ച് അജു വര്‍ഗീസ്
- ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ത്രില്ലറുമായി ഷാഹി കബീര്‍, പ്രധാന വേഷങ്ങളില്‍ റോഷന് മാത്യുവും ദിലീഷ് പോത്തനും
- എല്ലാവരും രാജിവയ്ക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പ് അറിയിച്ച് ടൊവിനോ, അനന്യ അടക്കമുള്ള താരങ്ങള്‍; ഒടുവില്‍ സംഭവിച്ചത്
- Mura - Teaser : കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ,'മുറ' ടീസര്‍ ശ്രദ്ധ നേടുന്നു
- തുളസീദാസ് രാത്രി മുറിയിലേക്കു വിളിച്ചു, പരാതി പറഞ്ഞപ്പോള്‍ മുകേഷും സിദ്ദിഖും പരിഹസിച്ചു; വെളിപ്പെടുത്തി നടി ഉഷ
അയാള്‍ പിന്മാറി, പിന്നീട് നല്ല ആലോചനകള്‍ വന്നിട്ടില്ല; വിവാഹത്തെ കുറിച്ച് നടി ലക്ഷ്മിയുടെ വാക്കുകള്‍
വിവാഹത്തിനായി നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നു
മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് നടി ലക്ഷ്മി ശര്‍മയുടേത്. താരത്തിന് ഇപ്പോള്‍ 39 വയസ് കഴിഞ്ഞു. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. എല്ലാ സ്ത്രീകളേയും പോലെ വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അത് ഇതുവരെ നടന്നിട്ടില്ലെന്നും ലക്ഷ്മി പറയുന്നു.
വിവാഹത്തിനായി നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സിനിമ നടിയായതിനാല്‍ വരുന്ന വിവാഹാലോചനകള്‍ എല്ലാം മുടങ്ങിപ്പോകുന്ന അവസ്ഥയാണെന്ന് ലക്ഷ്മി പറയുന്നു. അഭിനയം വിവാഹത്തിനു തടസ്സമാകുന്നു എന്നാണ് നടിയുടെ തുറന്നുപറച്ചില്‍.
2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരുനല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശര്‍മ പറയുന്നു.