1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Groom suicide news

നവവരന്‍ വിവാഹ ദിവസം ജീവനൊടുക്കിയ നിലയില്‍

Suicide
മലപ്പുറം : മലപ്പുറത്ത് വിവാഹ ദിവസം നവവരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ എന്ന മുപ്പതു കാരനാണ് മരിച്ചത്. ജിബിനെ വീട്ടിലെ ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. ഗള്‍ഫ് രാജ്യമായ ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിതിന്‍ വിവാഹത്തിനാണ് നാട്ടില്‍ എത്തിയത്.
 
ബുധനാഴ്ച രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
 
എന്നാല്‍ വിവാഹത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നില്ലെന്നും,എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സൂചന ഒന്നും ഇല്ലായിരു എന്നുമാണ് പറയുന്നത്. മരിച്ച ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
അടുത്ത ലേഖനം
സംസ്ഥാനത്ത് കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ ഇതൊക്കെ