1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Director Vidhu Vincent about Moothon

ഒരിക്കലും മിസ് ചെയ്യരുത് ഗീതുവിന്റെ ഈ സിനിമ!

മൂത്തോൻ
നിവിൻ പോളി നായകനായ മൂത്തോൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഗീതു മോഹൻ‌ദാസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഗീതുവെന്ന സംവിധായികയ്ക്കും കൂട്ടുകാരിക്കും അഭിനന്ദനങ്ങൾ നേർന്ന് സംവിധായിക വിധു വിൻസന്റ്. 2019-ൽ ഇറങ്ങിയ മലയാളം സിനിമകളിൽ വരുംകാലം ഓർക്കാൻ പോകുന്ന ഒരു സിനിമയായിരിക്കും മൂത്തോനെന്ന് വിധു പറയുന്നു. 
 
‘മൂത്തോൻ കണ്ടു .2019-ൽ ഇറങ്ങിയ മലയാളം സിനിമകളിൽ വരുംകാലം ഓർക്കാൻ പോകുന്ന ഒരു സിനിമയായിരിക്കും മൂത്തോൻ. ഗീതുവിന്റെ കഥ പറച്ചിലിന്റെ മാന്ത്രികതയും കയ്യടക്കവും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ഒരു നടനെന്ന നിലയിൽ നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഒരു കഥാപാത്രമാവും അക്ബർ.റോഷൻ മാത്യുവും സുജിത്തും മുല്ലയെ അവതരിപ്പിച്ച കുട്ടിയും ഒക്കെ തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി.‘
 
‘ലക്ഷദ്വീപിലെയും മുംബെയിലെ ഗലികളിലെയും ജീവിതം രാജീവ് എത്രയോ സുന്ദരമായാണ് ക്യാമറയിൽ പക'ത്തിയത്. എഡിറ്റ് ചെയ്ത അജിത്തും സംഗീതമൊരുക്കിയ സാഗർ ദേശായിയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒരു കാരണവശാലും ഈ സിനിമ മിസ്സ് ചെയ്യരുത്. ഒരിക്കൽ കൂടി ഗീതുവിനും ടീമിനും ആശംസകൾ .‘- വിധു വിൻസന്റ് പറയുന്നു.
About Writer
നീലിമ ലക്ഷ്മി മോഹൻ