ആരും പ്രതീക്ഷിക്കാത്ത, നിഷ്കളങ്കമായി ചിരിക്കുന്ന ഒരാളെ വേണമായിരുന്നു: മൂത്തോനിൽ നിവിനെ കാസ്റ്റ് ചെയ്തത് എന്തുകൊണ്ട്? - മറുപടിയുമായി ഗീതു മോഹൻ‌ദാസ്

Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (09:41 IST)
ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില് തന്റെ കന്നി സംവിധാന സംരംഭമായ പ്രദശിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംവിധായിക ഗീതു മോഹൻ‌ദാസ്. മൂത്തോനിലെ കഥാപാത്രമായി എന്തുകൊണ്ട് നിവിന്‍ പോളിയെ തിരഞ്ഞെടുത്തുവെന്ന് നിരവധി ആളുകൾ ഇതിനോടകം ചോദിച്ച് കഴിഞ്ഞു. അതിനുള്ള മറുപടിയും വേദിയിൽ തന്നെ ഗീതു പറയുകയാണ്.

‘എന്റെ അയല്‍വാസിയാണ് എന്നതിലുപരി മൂത്തോനിലെ കഥാപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടുകൂടിയുള്ള ഒരാളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അതു തന്നെയാണ് നിവിനെ തിരഞ്ഞെടുത്തത്. നിവിന് അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. യുവനടന്‍മാരില്‍ നിവിൻ സൂപ്പര്‍സ്റ്റാറാണെന്നത് ഫണ്ടിങ്ങിന് ഒരുപാട് സഹായിച്ചു‘- ഗീതു മോഹൻ‌ദാസ് പറയുന്നു.

സംവിധായകരെ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും ഗീതു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :