അനുബന്ധ വാര്‍ത്തകള്‍
- ചാന്തുപൊട്ടില്‍ അഭിനയിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ല, കലാഭവന്‍ മണി പറഞ്ഞതു കേട്ട് ദിലീപിന് പേടി; പിന്നീട് ചാന്തുപൊട്ടില്‍ അഭിനയിച്ചത് മീനാക്ഷി ജനിച്ച ശേഷം
- തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ദിലീപിനോട് പ്രണയം, അന്ന് മഞ്ജു ദിലീപിനേക്കാള്‍ വലിയ താരം; വിവാഹത്തിനു സമ്മതിക്കില്ലെന്ന് മഞ്ജുവിന്റെ വീട്ടുകാര്‍ തീര്‍ത്തുപറഞ്ഞു, ഒടുവില്‍ ആ വിവാഹം നടന്നത് ഇങ്ങനെ
- ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് പൂജ ബത്രയല്ല ! 'അമ്മൂമ്മക്കിളി വായാടി' പാടി മോഹന്‍ലാലിന്റെ നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍
- മഞ്ജുവുമായുള്ള ബന്ധം പിരിയാന്‍ കാരണം കാവ്യയല്ലെന്ന് ദിലീപ്; വിവാഹത്തിനു കാവ്യയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പ്, ദിലീപ്-കാവ്യ വിവാഹത്തിനു മുന്നില്‍ നിന്നത് മീനാക്ഷി
- ഏഷ്യാനെറ്റിലെ കോമിക് കോള കണ്ട് തുടങ്ങിയ ഇഷ്ടം, ഇന്ന് ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്' നിര്‍മ്മാതാവ്, കുറിപ്പുമായി ബാദുഷ
ദിലീപ്-കാവ്യ ഗോസിപ്പ് മഞ്ജുവിനെ അസ്വസ്ഥയാക്കി; ആളുകള്‍ പറയുന്നതിലൊന്നും കാര്യമില്ലെന്ന് ദിലീപ് മഞ്ജുവിനോട്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ദിലീപ്-കാവ്യ. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി ദിലീപും കാവ്യയും ജീവിതത്തില്‍ ഒന്നിച്ചു. ഏറെ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞ ബന്ധമായിരുന്നു ഇവരുടേത്.
നടി മഞ്ജു വാര്യര്‍ ആണ് ദിലീപിന്റെ ആദ്യ ഭാര്യ. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് കാവ്യയെ ദിലീപ് വിവാഹം കഴിച്ചത്. മഞ്ജുവുമായുള്ള കുടുംബജീവിതം മുന്നോട്ടു പോകുന്നതിനിടെ തന്നെ ദിലീപ്-കാവ്യ ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പഴയൊരു അഭിമുഖത്തില്‍ ദിലീപ് ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കാവ്യ തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയമായിരുന്നു അത്. കാവ്യ വിവാഹമോചനം നേടാന്‍ കാരണം ദിലീപ് ആണെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപിന്റെ പ്രതികരണം ഇങ്ങനെ:
'എന്റെ പേരുമായി ചേര്‍ത്തുവച്ചാണല്ലോ കാവ്യ ക്രൂശിക്കപ്പെടുന്നത് എന്ന സങ്കടം എനിക്ക് തോന്നി. ഞങ്ങള്‍ പത്ത് പതിനെട്ട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കുറേ വര്‍ഷക്കാലമായി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നു. വളരെ അടുത്ത സുഹൃത്ത് മാത്രമാണ് കാവ്യ. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാള്‍. സുഹൃത്തിന് ഒരു പ്രശ്നം വരുമ്പോള്‍ എന്റെ ഇമേജ് നോക്കി മാറിനില്‍ക്കുന്ന ആളല്ല ഞാന്‍. കാരണം, സുഹൃത്തുക്കളുടെ കാര്യത്തില്‍ ഞാന്‍ സമ്പന്നനാണ്. അവര്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ ആര് എന്ത് പറയുന്നു എന്നൊന്നും നോക്കാതെ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും,' ദിലീപ് പറഞ്ഞു.
കാവ്യയുമായുള്ള ഗോസിപ്പുകള്‍ മഞ്ജു എങ്ങനെ എടുക്കുന്നു എന്ന ചോദ്യത്തിനോട് ദിലീപിന്റെ പ്രതികരണം ഇങ്ങനെ: 'ഇതിനെയൊന്നും സിനിമാ കഥയായി മാത്രം എടുക്കാന്‍ മഞ്ജുവിനും പറ്റില്ലല്ലോ..മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ...വേറെ ആള്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം. മഞ്ജു തന്നെ പറയും, 'ദേ..ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട്' എന്ന്. അപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറയും 'പറഞ്ഞോട്ടടീ..അതിലൊന്നും കാര്യമില്ല. നമ്മളെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട്..ആളുകള്‍ അതും ഇതുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും,'