അനുബന്ധ വാര്‍ത്തകള്‍
- നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടില്ല; നടിയെ ആ അവസ്ഥയില്‍ കാണാന്‍ മനസ്സില്ലെന്ന് ദിലീപ്
- സ്വയം പ്രതിരോധിച്ച് ദിലീപ്; ജീവിതത്തില്‍ ആരേയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്ന് താരം
- ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്തത് അഞ്ചു സംഘങ്ങളായി തിരിഞ്ഞ്
- തുടരന്വേഷണം ആവശ്യമില്ല, നടിയെ ആക്രമിച്ച കേസിലെ വിചാരണ നീട്ടരുത്: സുപ്രീം കോടതിയിൽ ദിലീപ്
- ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചു, 10 ലക്ഷത്തോളം കൈപ്പറ്റി: ദിലീപ്
'എനിക്ക് അതിനുള്ള കരുത്തില്ല'; ചോദ്യം ചെയ്യലിനിടെ ദിലീപ്
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെ ഞായറാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ടാം ദിനമായ ഇന്നും ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകും. ആദ്യ ദിനം ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പല ചോദ്യങ്ങള്‍ക്കും ദിലീപ് വൈകാരികമായാണ് പ്രതികരിച്ചത്. താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപ് പറഞ്ഞു.
കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 'എനിക്ക് അതിനുള്ള കരുത്തില്ല' എന്ന മറുപടിയാണ് ദിലീപ് അന്വേഷണസംഘത്തിനു നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.