'ധനുഷ്'നെ ഒഴിവാക്കി ഐശ്വര്യ, ഇനി ഒന്നിച്ചില്ല, അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (14:42 IST)

വേര്‍പിരിയലിന് ശേഷവും ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. രജനികാന്ത് രണ്ടു പേര്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടി നല്‍കി ഐശ്വര്യ.


ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇതുവരെയും പേരിനൊപ്പം ധനുഷ് ഉണ്ടായിരുന്നു. ഇപ്പോള്‍ ധനുഷിന്റെ പേര് ഒഴിവാക്കി ഐശ്വര്യ രജനികാന്ത് എന്ന പുതിയ പേര് സ്വീകരിച്ചു.
അതേസമയം ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ ധനുഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

ഐശ്വര്യയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വീഡിയോ ധനുഷ് ഷെയര്‍ ചെയ്തത്.'പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും'- എന്നാണ് നടന്‍ കുറിച്ചത്.

'നന്ദി ധനുഷ്' എന്ന് കുറിച്ചുകൊണ്ട് ഐശ്വര്യയും എത്തി.


2004 നവംബര്‍ 18നായിരുന്നു ഇരുവരും വിവാഹിതരായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :