ധനുഷിന് ഇനി ഐശ്വര്യ സുഹൃത്ത്, വിവാഹമോചന ശേഷം ഇരുവരും ട്വിറ്ററില്‍ കുറിച്ചത് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (14:47 IST)

ഐശ്വര്യയും ധനുഷും കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേര്‍പിരിയുകയാണെന്ന് അറിയിച്ചത്. വേര്‍പിരിയലിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തന്നെ തുടരുകയാണ്.ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ ധനുഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

ഐശ്വര്യയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് വീഡിയോ ധനുഷ് ഷെയര്‍ ചെയ്തത്.'പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും'- എന്നാണ് നടന്‍ കുറിച്ചത്.
'നന്ദി ധനുഷ്' എന്ന് കുറിച്ചുകൊണ്ട് ഐശ്വര്യയും എത്തി.

2004 നവംബര്‍ 18നായിരുന്നു ഇരുവരും വിവാഹിതരായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :