1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. dev mohan pulli movie In cinemas from December 8th

ജയില്‍ പുള്ളിയായി ദേവ് മോഹന്‍, ട്രാക്ക് മാറ്റി നടന്‍,'പുള്ളി' ഡിസംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്

ജിജു അശോകന്‍
ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുള്ളി ട്രെയിലര്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ജയില്‍ പുള്ളിയായി എത്തുന്ന ദേവ് മോഹന്റെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്.ഷാജോണും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ എട്ടിന് സിനിമ തീയേറ്ററുകളില്‍ എത്തും.
ഇന്ദ്രന്‍സ്, രാജേഷ് ശര്‍മ്മ, ശ്രീജിത്ത് രവി, വിജയകുമാര്‍, മീനാക്ഷി, അബിന്‍ ബിനോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.  
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒരു ക്ലാസ് കഴിഞ്ഞാല്‍ അടുത്തത് മാസ് ! ഞെട്ടിക്കല്‍ തുടര്‍ന്ന് മമ്മൂട്ടി, വൈറലായി ടര്‍ബോ ലുക്ക്