അനുബന്ധ വാര്‍ത്തകള്‍
- 'വയസാം കാലത്ത് ഇയാള്‍ക്ക് വേറെ പണിയില്ലേ'; നസീറിനെ കുറിച്ച് അന്ന് മോഹന്‍ലാല്‍ പറഞ്ഞു, തട്ടിക്കയറി ശ്രീനിവാസന്‍
- 'കൊറോണ പേപ്പേഴ്സ്' ഏപ്രില്‍ ആറിന്, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്
- രണ്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായിട്ട്, നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് മണിക്കുട്ടന്
- ആടിപ്പാടി മോഹന്‍ലാല്‍,ആയിരത്തോളം കലാകാരന്മാര് പങ്കെടുക്കുന്ന ഗാനരംഗം, മലൈക്കോട്ടൈ വാലിബന് ഒരുങ്ങുന്നു
- പുലര്‍ച്ചെ നാലുമണി വരെ ഷൂട്ട് ,ഇന്നച്ചനെ കാണാന്‍ മോഹന്‍ലാല്‍ രാജസ്ഥാനില്‍ നിന്ന് കൊച്ചിയിലേക്ക്
Corona Papers Making Video | ത്രില്ലടിപ്പിക്കാന്‍ കൊറോണ പേപ്പേഴ്സ്, സൂചന നല്‍കി മേക്കിങ് വീഡിയോ പുറത്ത്
പ്രിയദര്‍ശിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഏപ്രില്‍ ആറിന് തിയേറ്ററുകളില്‍ എത്തുന്ന ഷെയ്ന്‍ നിഗം ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്.
ത്രില്ലടിപ്പിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്ന സൂചന നല്‍കി കൊണ്ടാണ് മേക്കിങ് വീഡിയോ പുറത്തുവന്നത്. അഭിനേതാക്കള്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രിയദര്‍ശനെയും കാണാം.
ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജെയ്‌സ് ജോസ് തുടങ്ങിയവരും സിനിമയിലുണ്ട്. തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
പ്രിയദര്‍ശന്റെ തന്നെ സ്റ്റുഡിയോ കമ്പനിയായ ഫോര്‍ ഫ്രെയിംസ് ആദ്യമായി നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.