1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. chirakodinja kinavukal trailer

ചിറകൊടിഞ്ഞ കിനാവുകള്‍ -ടീസര്‍

ചിറാകൊടിഞ്ഞ് കിനാവുകള്‍
‘അഴകിയ രാവണന്‍’ എന്ന ഹിറ്റ് ചിത്രത്തിലെ അംബുജാക്ഷന്‍ എന്ന അനശ്വര കഥാപാത്രം തിരികെയെത്തുന്നു.  ‘ചിറകൊടിഞ്ഞ കിനാവുകള്‍‘ എന്ന സിനിമയുടെയാണ് അംബുജാക്ഷന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സന്തോഷ് വിശ്വനാഥന്‍ എന്ന നവാഗതസംവിധായകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാകുന്നതും.  സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് അംബുജാക്ഷനുണ്ടാകുന്ന അബദ്ധങ്ങളും അമളികളുമാണ് പ്രമേയമാകുന്നത്. 
ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.മേയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.