അനുബന്ധ വാര്‍ത്തകള്‍
- ചാവേര്‍ ഡീഗ്രേഡിങ്ങിന് പിന്നില്‍ കണ്ണാടിയില്‍ സ്വന്തം വൈകൃതം കാണുന്നവര്‍:ഷിബു ബേബി ജോണ്‍
- 'ഞാന്‍ ഭാഗ്യവതിയാണ്'; ആന്റണി വര്‍ഗീസിനെ കുറിച്ച് ഭാര്യ, നടന്റെ പ്രായം
- 'ഡീഗ്രേഡ് ചെയ്യുന്നത് ഒരുരീതിയില്‍ നല്ലതാണ്';'ചാവേര്‍' സിനിമയെക്കുറിച്ച് കുഞ്ചാക്കോ ബോബന്
- ആര്‍ഡിഎക്സിന്റെ 100ാം ദിനത്തില്‍ ഇടാന്‍ വെച്ച വീഡിയോ, വിജയം വീട്ടില്‍ ആഘോഷിക്കുന്ന ആന്റണി വര്‍ഗീസ്
- 'ചാവേര്‍'നാളെ തിയേറ്ററുകളിലേക്ക്, ആദ്യ ഗാനം പുറത്ത്, വീഡിയോ
'കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല'; 'ചാവേര്‍' രണ്ടാം വാരത്തിലേക്ക് !
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ചാവേര്‍. സിനിമയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്. ശക്തമായ ഡിഗ്രേഡിങ്ങിനെ അതിജീവിച്ച് രണ്ടാം വാരത്തിലേക്ക് ചാവേര്‍ കടന്നു.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്