അനുബന്ധ വാര്‍ത്തകള്‍
- കുഞ്ചാക്കോ ബോബന് ഇനി ടിനു പാപ്പച്ചന്റെ ആശാനൊപ്പം, പുതിയ സിനിമയില്‍ നായികയായി മഞ്ജു വാര്യര്‍
- വാലിബന് കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബന് ചിത്രം, നായിക മഞ്ജു വാരിയര്‍, ലിജോയുടെ പുതിയ സിനിമ വരുന്നു
- 'ചാവേര്‍' റിലീസ് മാറ്റി, തിയറ്ററുകളില്‍ അടുത്തമാസം ആദ്യം എത്തും
- Trailer : 'ചാവേര്‍' ട്രെയ്ലര് ശ്രദ്ധ നേടുന്നു,യൂട്യൂബിലൂടെ മാത്രം കണ്ടത് ലക്ഷങ്ങള്‍
- ആര്‍ഡിഎക്സിന് ശേഷം റിവഞ്ച് ആക്ഷന്‍ ഡ്രാമയുമായി ആന്റണി വര്‍ഗീസ്, ചിത്രീകരണം ഉടന്‍
'ചാവേര്‍'നാളെ തിയേറ്ററുകളിലേക്ക്, ആദ്യ ഗാനം പുറത്ത്, വീഡിയോ
സിനിമാലോകം കാത്തിരിക്കുന്ന ടിനു പാപ്പച്ചന്‍ ചിത്രം 'ചാവേര്‍' ഒടുവില്‍ പ്രദര്‍ശനത്തിന് എത്തുന്നു. നാളെ തിയേറ്ററുകളില്‍ എത്തുന്ന സിനിമയിലെ ആദ്യ ഗാനം പുറത്ത്.കാവല്‍ നോക്കണ കാവിലെ ഭീകര ഭൂതമതേ...' എന്ന് തുടങ്ങുന്ന പാട്ടാണ് ശ്രദ്ധ നേടുന്നത്.
ഹരീഷ് മോഹനന്റെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഗോവിന്ദ് വസന്ത, ബേബി ജീന്‍, സന്തോഷ് വര്‍മ്മ ചേര്‍ന്നാണ് ആലാപനം.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയുടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജ?ഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.