1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. cbi5 the brain

ശോഭനയല്ല മമ്മൂട്ടിയുടെ നായിക ആശ ശരത്,സിബിഐ 5 ചിത്രീകരണം പുരോഗമിക്കുന്നു

ശോഭന
സിബിഐ 5യില്‍ ശോഭനയും ഉണ്ടാകുമെന്നും നടി അതിഥി വേഷത്തില്‍ അല്ലെന്നും നായികയായി എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആശ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത് എന്നാണ് വിവരം.
 
കഴിഞ്ഞദിവസം ജഗതി ടീമിനൊപ്പം ചേര്‍ന്നിരുന്നു.തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലായാണ് ചിത്രീകരണം.മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍, ദിലീഷ് പോത്തന്‍, കനിഹ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
 
1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് റിലീസായത്.ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളും പിന്നീട് വന്നു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍ ദില്ലിയിലേക്കും, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു