സിബിഐ-5 ന്റെ സെറ്റില്‍ വിക്രം എത്തി; മമ്മൂട്ടിക്കൊപ്പം ജഗതി, ആരാധകരുടെ മനംനിറയ്ക്കുന്ന ചിത്രം

രേണുക വേണു| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (08:01 IST)

സിബിഐ 5 - ദി ബ്രെയ്ന്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ ജഗതി ശ്രീകുമാര്‍ എത്തി. സിബിഐ സീരിസിലെ അഞ്ചാം സിനിമയിലും സിബിഐ ഉദ്യോഗസ്ഥനായ വിക്രം ആയി ജഗതി അഭിനയിക്കുന്നുണ്ട്. വാഹനാപകടത്തിനു ശേഷം വീല്‍ചെയറിലാണ് ഇപ്പോള്‍ ജഗതി. വിക്രത്തെ കാണാന്‍ സേതുരാമയ്യര്‍ സിബിഐ വീട്ടിലെത്തുന്ന രംഗമാണ് കൊച്ചിയില്‍ ഷൂട്ട് ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് സിബിഐ-5 ന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസമാണ് ജഗതി കൊച്ചിയിലെത്തിയത്. ജഗതിക്കൊപ്പം മമ്മൂട്ടി, മുകേഷ്, രഞ്ജി പണിക്കര്‍, കെ.മധു, എസ്.എന്‍.സ്വാമി എന്നിവര്‍ നില്‍ക്കുന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ഈ ചിത്രം ആരാധകരുടെ മനംനിറയ്ക്കുന്നതാണ്.

എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു തന്നെയാണ് സിബിഐ അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും മോഷന്‍ പോസ്റ്ററും കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :