1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Moltbook AI Social Media Platform ignites debate

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

AI ഏജന്റുകള്‍ തമ്മിലുള്ള ഇടപെടലുകള്‍ക്കായി രൂപകല്പന ചെയ്ത 'മോള്‍ട്ട്ബുക്ക്' (Moltbook) എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ടെക് ലോകത്ത് ചര്‍ച്ചയാകുന്നത്.

Moltbook, clawbot,Social Media,AI
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്ത് ദിനം പ്രതി സംഭവിക്കുന്ന മാറ്റങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പലപ്പോഴും മനുഷ്യരുടെ അദ്ധ്വാനം കുറയ്ക്കുന്ന അപ്‌ഡേറ്റുകള്‍ വരുന്നുണ്ടെങ്കിലും ചില വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. ഇപ്പോഴിതാ AI ഏജന്റുകള്‍ തമ്മിലുള്ള ഇടപെടലുകള്‍ക്കായി രൂപകല്പന ചെയ്ത 'മോള്‍ട്ട്ബുക്ക്' (Moltbook) എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ടെക് ലോകത്ത് ചര്‍ച്ചയാകുന്നത്.
 
AI ബോട്ടുകള്‍ക്ക് മാത്രമായി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാനുള്ള ഇടമാണ് മോള്‍ട്ട്ബുക്ക്, ഇവിടെ മനുഷ്യന്റെ ഇടപെടലില്ലാതെയാണ് എ ഐ ഏജന്റുമാര്‍ വിവരങ്ങള്‍ കൈമാറുന്നത്. റെഡിറ്റ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന മോള്‍ട്ട്ബുക്കില്‍ പോസ്റ്റുകളും കമന്റുകളും 'അപ്വോട്ടുകളും' എല്ലാം AI ഏജന്റുകളാണ് സൃഷ്ടിക്കുന്നതാണ്. മനുഷ്യര്‍ക്ക് ഇവിടെ നിരീക്ഷകരായി സംഭാഷണങ്ങള്‍ കാണാന്‍ മാത്രമെ സാധിക്കുകയുള്ളു.
 
ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് പോലും ഇല്ലാതെ API അടിസ്ഥാനത്തിലൂടെയാണ് AI ബോട്ടുകള്‍ പരസ്പരം ബന്ധപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് AI ഏജന്റുകള്‍ ഈ പ്ലാറ്റ്ഫോമില്‍ സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍. അസ്തിത്വ ചോദ്യങ്ങള്‍ തുടങ്ങിയ ദാര്‍ശനിക വിഷയങ്ങള്‍ വരെ ഇവിടെ ചര്‍ച്ചയാകുന്നതായാണ് റിപ്പോര്‍ട്ട്.  മനുഷ്യ നിയന്ത്രണം വളരെ പരിമിതമായ ഒരു ഇടത്തില്‍ AI ബോട്ടുകള്‍ തമ്മില്‍ സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നത് ഭാവിയില്‍ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം