മൂന്ന് കിലോഗ്രാമോളം ഭാരം വരുന്ന ബർഗർ 4 മിനിറ്റിൽ തിന്ന് യുവാവ്: വീഡിയോ
അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (12:44 IST)
ഒരു മിനിമം സൈസ് ഉള്ള ബർഗർ തിന്നാൻ എത്ര മിനിറ്റെടുക്കും? ഒരു അഞ്ചോ പത്തോ മിനിറ്റ് തന്നെ ഏതൊരാൾക്കും വേണ്ടിവരും. എന്നാൽ 2.94 കിലോഗ്രാം ഭാരം വരുന്ന ബർഗർ കഴിക്കാൻ എത്ര സമയമെടുക്കും ? വെറും നാല് മിനിറ്റിൽ ഈ ഭീമൻ ബർഗർ തിന്ന് തീർത്ത് കൊണ്ട് ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ യുവാവ്.
2.94 കിലോഗ്രാം ഭാരം വരുന്ന ബർഗറിൽ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും രണ്ട് തക്കാളിയും മുളകും ബണ്ണുമാണുള്ളത്. തീറ്റ മത്സരത്തിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് ഈ ഭീമൻ ബർഗർ 4 മിനിറ്റിൽ അകത്താക്കിയത്.14.6 മില്യൺ ഫോളോവർമാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലിൽ ഇതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. ഇതിനോടകം 82 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടു തീർത്തത്.