'വലിമൈ' ആദ്യഗാനം ഇന്നെത്തും, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (17:29 IST)

അജിത്തിന്റെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അടുത്തിടെ എത്തിയ 'വലിമൈ' മോഷന്‍ പോസ്റ്റര്‍ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോളിതാ പുതിയ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍ എത്തി.യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ സിനിമയിലെ ആദ്യ ഗാനം ഇന്ന് എത്തുമെന്നാണ് വിവരം.രാത്രി 10 മണിക്ക് ശേഷം പാട്ട് പുറത്തിറങ്ങും.ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ഗാനം ആകാനാണ് സാധ്യത.

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും ഉണ്ട്.ബൈക്ക് സ്റ്റണ്ടും ചെയ്യുന്നുണ്ടെന്ന വ്യക്തമായ സൂചന പോസ്റ്റര്‍ നല്‍കിയിരുന്നു.ഒരു പൊലീസ് ത്രില്ലര്‍ ആകാന്‍ സാധ്യതയുള്ള ചിത്രത്തില്‍ ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :