1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Crime News Kerala

കഞ്ചാവ് കച്ചവടത്തിന് യൂട്യൂബിലൂടെ ആളെ പിടിക്കുന്ന യുവാവ് അറസ്റ്റില്‍

Youtube Channel
കഞ്ചാവ് കച്ചവടത്തിന് യൂട്യൂബിലൂടെ ആളെ പിടിക്കുന്ന യുവാവ് അറസ്റ്റില്‍. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്തുപറമ്പില്‍ സനൂപ് എന്ന 32കാരനാണ് അറസ്റ്റിലായത്. ഇയാള്‍ മീന്‍പിടുത്തത്തെ കുറിച്ചുള്ള യൂട്യൂബ് ചാനലാണ് നടത്തുന്നത്. ഈ ചാനലിലേക്ക് വരുന്ന ചെറുപ്പക്കാരെയാണ് ഇയാള്‍ കഞ്ചാവിന് അടിമകളാക്കുന്നത്. മീന്‍പിടുത്തം പരിശീലിപ്പിക്കാന്‍ ഇയാള്‍ ചെറുപ്പക്കാരെ വിളിച്ചുവരുത്തി കഞ്ചാവ് സൗജന്യമായി നല്‍കും. 
 
പിന്നീട് ഇവരെ സ്ഥിരം കസ്റ്റമറാക്കും. നിരവധിപേര്‍ ഇയാളുടെ വലയില്‍ കുരുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കി കൗണ്‍സിങ് പോലുള്ള ചികിത്സ നല്‍കാന്‍ തീരുമാനിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വ്യോമസേന കാബൂളിലെ 120 ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ എത്തിച്ചു