ടിക്ക്‌ടോക്കിന്റെ നിരോധനം മുതലെടുത്ത് യൂട്യൂബ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 29 ജൂലൈ 2021 (21:48 IST)
ടിക്ക്‌‌ടോക്കിന് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനം മുതലാക്കി യൂട്യൂബ്. ടിക്ക്‌ടോക്ക് ഒഴിച്ചിട്ടുപോയ സിം‌ഹാസനത്തിൽ ഇൻസ്റ്റഗ്രാം റീൽസെല്ലാം കേറിപറ്റിയെങ്കിലും അവിടെയും നേട്ടമുണ്ടാക്കിയിരിക്കുകയാണ് യൂട്യൂബ്. ടിക്ക്‌ടോക്ക് നിരോധനത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഹ്രസ്വ വിഡിയോ ആപ്ലിക്കേഷൻ യൂട്യൂബ് ഷോർട്ട്സിന് പ്രതിദിനം 150 കോടിയിലധികം ‘വ്യൂസ്’ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗൂഗിൾ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ആപ്ലിക്കേഷൻ ഇപ്പോഴും അതിന്റെ ബീറ്റാ വേർഷനിലാണ്. ഷോർട്ട്സില്‍ വീഡിയോ ഇടുന്നവര്‍ക്ക് യൂട്യൂബ് വിഡിയോകളിൽ നിന്ന് ഓഡിയോ ചേർക്കാനുള്ള ഫീച്ചറും ഇപ്പോൾ ലഭ്യമാണ്. മാർച്ചിലെ കണക്കനുസരിച്ച് 650 കോടി വ്യൂസ് ആണ് യൂട്യൂബ് ഷോർട്ട്സിന് ലഭിച്ചത്. 2020 അവസാനത്തിൽ ഇത് 350 കോടി ആയിരുന്നു. ടിക്ക്‌ടോക്ക് നിരോധനത്തിന് പിന്നാലെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയിൽ ആദ്യമായി യൂട്യൂബ് ഷോർട്ട്സ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്.

പ്രതിമാസം 200 കോടി സജീവ ഉപയോക്താക്കളുമായി ഓൺലൈൻ വിഡിയോ സ്ട്രീമിങ്ങിൽ വൻ മുന്നേറ്റമാണ് യൂട്യൂബ് നടത്തുന്നതെന്നാണ് കണക്കുകൾ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :