അഭിറാം മനോഹർ|
Last Modified വെള്ളി, 10 ജൂണ്‍ 2022 (20:08 IST)
ലോകമെമ്പാടും നിരവധി ആരാധകരുള്ള ടെലിവിഷൻ ഷോയാണ് ബിഗ്‌ബോസ്. ഇപ്പോൾ നാലാമത്തെ സീസൺ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരായിരിക്കും ബിഗ്‌ബോസ് വിജയി എന്ന ആകാംക്ഷയിലാണ് മലയാളികൾ.
പല മേഖലയിൽ കഴിവ് തെളിയിച്ച മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ബിഗ്‌ബോസിൽ എത്തിയതിന് ശേഷം മത്സരാർത്ഥികൾ പലരും സെലിബ്രിറ്റികളായി മാറുന്നത് പതിവാണ്.ഇത്തരത്തിൽ മലയാളികൾക്കിടയിൽ ചർച്ചയായ പേരാണ് നിമിഷ. ബിഗ്‌ബോസിൽ കണ്ട് പരിചയമായ
നിമിഷ പക്ഷെ സമൂഹമാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. അത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
താരം പുതുതായി ഷോർട്ട് ഡ്രസിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്റെ ഷോർട്ട് ഡ്രസ് കണ്ട കുലസ്ത്രീകൾക്കും,പുരുഷന്മാർക്കും ഭ്രാന്തായി കാണും എന്ന കാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.