അനുബന്ധ വാര്‍ത്തകള്‍
- അയ്യപ്പന് നായര്‍ മമ്മൂട്ടിയായിരുന്നു, കോശി കുര്യന് ബിജു മേനോനും ! അയ്യപ്പനും കോശിയും അങ്ങനെയായിരുന്നെങ്കില്‍ ?
- മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെയെന്ന് ജോണ്‍ പോള്‍; കാരണം ഇതാണ്
- മമ്മൂട്ടിക്കൊപ്പം മാധവന്, ദുബായിലെ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പുത്തന്‍ സിനിമയോ ?
- തിയറ്ററുകളിലേക്ക് സൗബിന്റെ 'കള്ളന് ഡിസൂസ', പുതിയ റിലീസ് ഡേറ്റ്
- ആ മമ്മൂട്ടി ചിത്രം പൊളിഞ്ഞ് പഞ്ചറായി, ഞങ്ങള്‍ കുറച്ച് ദിവസം പിന്നെ പുറത്തിറങ്ങിയിട്ടില്ല; സൂപ്പര്‍താര ചിത്രത്തെ കുറിച്ച് ശ്രീനിവാസന്
മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസ് എപ്പോള്‍ ? പുതിയ വിവരങ്ങള്‍ പുറത്ത്
മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇനി അധികം നാള്‍ സിനിമ തിയറ്ററില്‍ കാണാനായി കാത്തിരിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.
അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഭീഷ്മ പര്‍വ്വം' ഈ മാസത്തില്‍ തന്നെ റിലീസ് ഉണ്ടാകും എന്നും പറയപ്പെടുന്നു. ഫെബ്രുവരി അവസാനത്തോടെയോ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യമോ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് വൈകാതെ വരും.