ആദ്യമായി മകളുടെ മുഖം കാണിച്ച് ഭാമ, ഒന്നാം പിറന്നാള്‍ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (11:47 IST)

മകള്‍ ജനിച്ചിട്ട് ഒരു വര്‍ഷമായിട്ടും നടി കുട്ടിയുടെ ചിത്രം പങ്കു വെച്ചിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ഇതാദ്യമായി മകളുടെ ഫോട്ടോ ആരാധകര്‍ക്കായി നടി ഷെയര്‍ ചെയ്തു. ഗൗരി എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.















A post shared by Bhamaa (@bhamaa)

ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി ഭാമ കടന്നുപോകുന്നത്.മകള്‍ ജനിച്ച് ഏറെ മാസങ്ങള്‍ക്കുശേഷമാണ് അമ്മയായ വിവരം ലോകത്തെ അറിയിച്ചത്.
2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :