1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal starring marakkar print in telegram

മരക്കാർ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

മരക്കാർ
മരക്കാർ സിനിമ ടെലഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ് എരുമേലി പോലീസ് പിടികൂടിയത്.  സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
 
കോട്ടയം എസ്‍പി ഡി ശില്‍പ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിന്റ് ആണെന്നും ഹെഡ്‌സെറ്റ് ഉപയോഗിച്ച് വേണം കേൾക്കാൻ എന്നുമുള്ള കുറിപ്പ് സഹിതമാണ് പ്രിന്റ് പല ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നത്. അതേസമയം മരക്കാറിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പലരും നിരീക്ഷണത്തിലാണെന്നും അവര്‍ അറിയിക്കുന്നു.
അടുത്ത ലേഖനം
ലൈംഗികത, പ്രണയം, വിവാഹേതര ബന്ധങ്ങള്‍; മലയാളി സദാചാര ബോധത്തിന്റെ വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുന്ന 'ഭീമന്റെ വഴി'