1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Katrina Kaif - Vicky Kaushal Wedding

കത്രീന-വിക്കി വിക്കി വിവാഹത്തിന് വന്നോളൂ...പക്ഷേ മൊബൈല്‍ഫോണ്‍ പാടില്ല, കാര്യം ഇതാണ് !

കത്രീന കൈഫ്
ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന വിവാഹമാണ് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. കല്യാണത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഡിസംബര്‍ ഒന്‍പതിന് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. അതിഥികള്‍ക്കായി വന്‍ സര്‍പ്രൈസുകള്‍ ഉണ്ടാകും. കല്യാണത്തിന് എത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.
 
കല്യാണത്തിന് എത്തുന്നവരോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ബോളിവുഡില്‍ നിന്ന് പുറത്തു വരുന്നുണ്ട്. 
 
എന്നാല്‍ ഫോണ്‍ നിരോധിച്ചെന്ന വാര്‍ത്ത താരങ്ങളുടെ അടുത്ത സുഹൃത്ത് നിഷേധിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത ലേഖനം
ആദ്യം മാറ്റി, ഒടുവില്‍ പുതിയ തീയതി പ്രഖ്യാപിച്ചു, 'ആര്‍ആര്‍ആര്‍' ട്രെയിലര്‍ വരുന്നു !