1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Baburaj about WCC issue with AMMA

ആ വിഷയത്തെക്കുറിച്ച് പത്‌മപ്രിയയൊക്കെ വളരെ ആധികാരികമായി സംസാരിക്കുന്നത് കേട്ടപ്പോൾ സ്‌നേഹം തോന്നി: ബാബുരാജ്

ആ വിഷയത്തെക്കുറിച്ച് പത്‌മപ്രിയയൊക്കെ വളരെ ആധികാരികമായി സംസാരിക്കുന്നത് കേട്ടപ്പോൾ സ്‌നേഹം തോന്നി: ബാബുരാജ്

ബാബുരാജ്
താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ ഡബ്ല്യൂസിസി ആരോപണം ഉന്നയിച്ചപ്പോൾ അവർക്കെതിരെ രംഗത്തുവന്ന താരമാണ് ബാബു രാജ്. അമ്മ എന്ന സംഘടനയെ കുറിച്ച്‌ പറഞ്ഞതാണ് എനിക്ക് ഫീലായതെന്ന് തുറന്നുപറയുകയാണ് ബാബുരാജ്. ഡബ്ല്യു സിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാനെന്നും ബാബുരാജ് വ്യക്തമാക്കി.
 
'പാര്‍വതി, പത്മപ്രിയ, രമ്യ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ല. പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച്‌ പഠിച്ച്‌ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു. നോക്കു ഞാനൊരു വക്കീലാണ്. ഇത്രയ്ക്കും ആധികാരികമായി പത്മപ്രിയ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വളരെയധികം സ്നേഹം തോന്നി. 
 
പ്രതികരിച്ചതിന്റെ പേരില്‍ അവര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ പ്രവണതയാണ്”. – ബാബുരാജ് പറഞ്ഞു'- ബാബുരാജ് വ്യക്തമാക്കി.
അടുത്ത ലേഖനം
മമ്മൂട്ടിക്ക് എതിരാളിയാണോ മോഹന്‍ലാല്‍ ?