‘ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ട് വരുമ്പോൾ അത് അച്ഛനേയും അമ്മയേയും അറിയിക്കും, 18ആം വയസ്സിൽ പോക്കറ്റിൽ നിന്നും കോണ്ടം പിടിച്ചു’- വൈറലായി താരങ്ങളുടെ വെളിപ്പെടുത്തൽ

അപർണ| Last Modified ബുധന്‍, 9 ജനുവരി 2019 (10:42 IST)
എന്നും വിവാദങ്ങളിൽ ഇടം നേടിയ ആളാണ് ഹർദ്ദിക് പാണ്ഡ്യ. കളിക്കളത്തിലും പുറത്തും എന്നും വാർത്തകൾ സൃഷ്ടിച്ച ഹാർദിക് വീണ്ടും വിവാദങ്ങളിൽ ഇടം നേടുകയാണ്. കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാണ്ഡ്യ.

രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചിരിക്കുകയാണ് പാണ്ഡ്യയുടെ തുറന്നു പറച്ചിൽ. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാര്‍ദിക് പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നും ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തി.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് പറഞ്ഞു. ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻ തന്നെ മാതാപിതാക്കളോട് പറയും– ഞാൻ അത് ചെയ്തിട്ടാണ് വരുന്നതെന്ന്, അവർ ചോദിച്ചിട്ടല്ല പറയുന്നതെന്നായിരുന്നു ഹർദ്ദിക് പറഞ്ഞത്.

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എല്‍ രാഹുല്‍ തുറന്നു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :