ആട്ടിൻകുട്ടിയുമായി മഞ്ജു, നാട്ടിൻപുറത്തുകാരനായി സൗബിൻ, വെള്ളരിപട്ടണം ഫസ്റ്റ് ലുക്ക്

അഭിറാം മനോഹർ| Last Modified ഞായര്‍, 1 മെയ് 2022 (15:34 IST)
മഞ്ജുവാര്യരും സൗബിന്‍ഷാഹിറും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മമ്മൂട്ടിയാണ് പുറത്തുവിട്ടത്.

ആട്ടിന്‍കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് മഞ്ജു പ്രത്യക്ഷപ്പെടുമ്പോള്‍ മുണ്ടിലും ഷര്‍ട്ടിലുമായി നാട്ടിന്‍ പുറത്തുകാരനെ ഓര്‍മിപ്പിക്കുന്ന മട്ടിലാണ് സൗബിന്‍ ഫസ്റ്റ് ലുക്കിലുള്ളത്.സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവാരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :