50 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി മഞ്ജു വാര്യര്‍,ഇനി 'ആയിഷ' റിലീസിനായുള്ള കാത്തിരിപ്പ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (08:50 IST)

മഞ്ജുവാര്യരുടെ ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. മാര്‍ച്ച് 10ന് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ യുഎഇയില്‍ പൂര്‍ത്തിയായി. 40 ദിവസത്തെ ഷൂട്ടിന് ശേഷമാണ് ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ ആണ് അറിയിച്ചത്. 50 ദിവസം കൊണ്ടാണ് മുഴുവന്‍ സിനിമയ്ക്കും വേണ്ട ഭാഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിച്ചത്.

25 വര്‍ഷത്തെ സിനിമ ജീവിതം പിന്നിട്ട ഹെയര്‍ സ്‌റ്റൈലിസ്റ്റ് അംബുജത്തിനെ സിനിമയുടെ സെറ്റില്‍ വെച്ച് കഴിഞ്ഞദിവസം ആദരിച്ചു.
മലയാളത്തിനും അറബിക്കിനും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും ചിത്രം എത്തുന്നു.

നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്തസംവിധായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :