പൃഥ്വിരാജിൻ്റെ കാപ്പയിൽ നിന്ന് മഞ്ജുവാര്യർ പിന്മാറി

ജി ആർ ഇന്ദുഗോപൻ്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്..

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ജൂലൈ 2022 (08:59 IST)
കടുവയുടെ വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാപ്പയിൽ നിന്ന് നടി പിന്മാറി. തമിഴ് സൂപ്പർ താരം അജിത് കുമാർ നായകയായെത്തുന്ന പുതിയ സിനിമയുടെ തിരക്കുകളെ തുടർന്നാണ് മഞ്ജുവിൻ്റെ പിന്മാറ്റമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തെ അധോലോകങ്ങളുടെ കഥപറയുന്ന കാപ്പയിൽ പൃഥ്വിരാജും മഞ്ജുവാര്യരും കൂടാതെ ആസിഫ് അലിയും അന്നാ ബെന്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. വേണുവാണ് ആദ്യം ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ വേണു സംവിധാനത്തിൽ നിന്നും പിന്മാറിയതോടെ ഷാജി കൈലാസ് സംവിധായകനായി. ജി ആർ ഇന്ദുഗോപൻ്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :