അന്ന് മഞ്ജുവാര്യരുടെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്, ഇന്ന് അതേ നായികയുടെ നായകൻ, സന്തോഷം പങ്കുവെച്ച് ജയസൂര്യ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (09:02 IST)

ജയസൂര്യയുടെ പുതിയ ചിത്രമാണ് മേരി ആവാസ് സുനോ.സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക.പ്രമോഷൻ പരുപാടികളുമായി മുന്നോട്ട് പോകുകയാണ് അണിയറ പ്രവർത്തകർ. ഇപ്പോഴിതാ മഞ്ജുവിനൊപ്പം അഭിനയിക്കാനായ സന്തോഷം ജയസൂര്യ പങ്കുവെച്ചു.

വർഷങ്ങൾക്ക് മുൻപ് മഞ്ജു കേന്ദ്രകഥാപാത്രമായി എത്തിയ പത്രം എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട താൻ ഇന്ന് അതേ താരത്തിനൊപ്പം നായകനായി എത്തിയതിനെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.

പത്രം എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ജയസൂര്യ അഭിനയിച്ചിരുന്നു. അഭിനയിക്കാൻ ലൊക്കേഷനിൽ ചെന്ന് കാത്ത് നിന്ന തനിക്ക് ഇന്ന് അതേ നായികയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു എന്നാണ് നടൻ പറയുന്നത്. തൻറെ ആത്മാർത്ഥ സുഹൃത്തായ പ്രജേഷ് സെന്നിനൊപ്പം ചിത്രം ചെയ്യുന്നതിൽ ഒരു പ്രത്യേക സുഖമാണെന്നും താരം കൂട്ടിച്ചേർത്തു.

2022 മെയ് 13-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :