അനുബന്ധ വാര്‍ത്തകള്‍
- നടി നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു,'പള്ളിമണി'യില്‍ ശ്വേത മേനോനും
- കള്ളനും പോലീസുമായി സൗബിനും ദിലീഷ് പോത്തനും,'കള്ളന് ഡിസൂസ' റിലീസിനൊരുങ്ങുന്നു
- 'മോഹന്‍ലാല്‍ സാറിന്റെ മാത്രം ഫോട്ടോ എടുത്തിട്ടല്ല ഫോട്ടോഗ്രാഫി സ്കില്‍ തെളിയിച്ചത്', വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി അനീഷ് ഉപാസന
- മമ്മൂട്ടിയെ ഭാഷ പഠിപ്പിക്കാന്‍ സുരാജ് എത്തി, രാജമാണിക്യത്തില്‍ അഭിനയിക്കുകയും ചെയ്തു; പിന്നീട് ആ സീന്‍ അന്‍വര്‍ റഷീദ് സിനിമയില്‍ നിന്ന് കളഞ്ഞു
- മരക്കാറിനെ പേടിച്ച് പല സിനിമകളും റിലീസ് മാറ്റി, തീയതി മാറ്റാതെ 'ഭീമന്റെ വഴി', ഇന്നുമുതല്‍ തിയറ്ററുകളില്‍
സൗന്ദര്യ മത്സരത്തില്‍ മകള്‍ ഫസ്റ്റ് റണ്ണറപ്പായി, സന്തോഷം പങ്കുവെച്ച് ആശ ശരത്ത്
ആശ ശരത്തും മകള്‍ ഉത്തരയും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ മകള്‍ വലിയൊരു വിജയം നേടിയ സന്തോഷത്തിലാണ് നടി.സൗന്ദര്യ മത്സരത്തില്‍ ഉത്തര ഫസ്റ്റ് റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
'റാംപിലെ ആത്മവിശ്വാസത്തോടെയുള്ള അവളുടെ ചുവടുകള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം. ജയവും തോല്‍വിയും ഉണ്ടാകും. എന്നാല്‍ മത്സങ്ങളില്‍ പങ്കാളിത്തവും അതിലൂടെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കലുമാണ് പ്രധാനം എന്റെ മകളില്‍ അത് പ്രതിഫലിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്.
ഈ സൗന്ദര്യ മത്സരത്തിലൂടെ 'ഗാര്‍ഹിക പീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും നോ പറയുക' എന്ന തീം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു. റാംപില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍'- ആശ ശരത്ത് കുറിച്ചു.