അനുബന്ധ വാര്‍ത്തകള്‍
- സൂര്യയെ കാണാതായത് ആലത്തൂരില്‍ നിന്ന്, കണ്ടെത്തിയത് മുംബൈയില്‍; ഫെയ്സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്തത് നിര്‍ണായകമായി, വിദഗ്ധമായി വല വിരിച്ച് സൈബര്‍ സംഘം
- റോഡ് പണി ഇഴയുന്നത് മഴ കാരണമെന്ന് മന്ത്രി; എങ്കില്‍, ചിറാപുഞ്ചിയില്‍ റോഡ് കാണില്ലല്ലോ എന്ന് ജയസൂര്യ
- 2022ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനായി സൂര്യയുടെ 'ജയ് ഭീം' !
- റാഷിദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്, സൂര്യകുമാറിനെയും പൊള്ളാർഡിനെയും മുംബൈ നിലനിർത്തും
- ഇഷാന് കിഷനോ സൂര്യകുമാര്‍ യാദവോ? ഒടുവില്‍ ടോസിട്ട് മുംബൈ ഇന്ത്യന്‍സ്; നിലനിര്‍ത്തുക ഈ താരത്തെ
'സൂര്യയുടെ സിനിമകളിലെ നായികയാണെന്ന് സങ്കല്‍പ്പിക്കും, വലിയ ആരാധിക'; നടി അനുശ്രീ പറയുന്നു
അഭിനയ ജീവിതത്തിന്റെ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ് അനുശ്രീ.
2012 ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസെന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്. സൂര്യ ടിവിയിലെ അഭിനയ റിയാലിറ്റി ഷോയിലെ മിന്നും താരമായിരുന്നു അനു. ചുറുചുറുക്കോടെയുളള സംസാര രീതിയാണ് മറ്റു മത്സരാര്‍ത്ഥികളില്‍ നിന്ന് അനുവിന്റെ വ്യത്യസ്തയാക്കിയതും, മലയാള സിനിമയിലേക്കുള്ള എന്‍ട്രി ടിക്കറ്റ് ലാല്‍ജോസ് നിന്ന് കിട്ടിയതും.
താന്‍ സൂര്യയുടെ വലിയ ആരാധികയാണെന്ന് അനുശ്രീ പറയുന്നു.നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഒരുമിച്ചുള്ള ചിത്രം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.കേരളത്തിലെ സൂര്യയുടെ ഫാന്‍സ് അസ്സോസിയേഷന് സൂര്യയുമായി ബന്ധപ്പെട്ട ഏത് ആഘോഷം വന്നാലും എന്നെ വിളിക്കാറുണ്ടെന്ന് നടി പറയുന്നു.
സൂര്യയുടെ വലിയ ആരാധിക എന്ന നിലയില്‍ എന്നെ വലിയ കാര്യമാണവര്‍ക്ക്. സൂര്യ അഭിനയിച്ച ഏതു ചിത്രം കണ്ടാലും അതിലെ നായിക ഞാനാണെന് സങ്കല്പ്പിക്കാറുണ്ടെന്നും നടി പറഞ്ഞു.