2022ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനായി സൂര്യയുടെ 'ജയ് ഭീം' !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (17:01 IST)

സൂര്യയെ നായകനാക്കി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ജയ് ഭീം'.2022-ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനായി മത്സരത്തിലേക്ക് ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. 'മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം' എന്ന വിഭാഗത്തിലാണ് സിനിമ മത്സരിക്കുക.

ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.

2 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഉള്ളത്. എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബര്‍ 2ന് സിനിമ റിലീസ് ചെയ്തു.

സൂര്യയുടെ കരിയറിലെ 39-ാം സിനിമ കൂടിയാണിത്.കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :