അനുബന്ധ വാര്‍ത്തകള്‍
- ദൃശ്യം 2 പോലെ ട്വല്‍ത്ത് മാന്‍ ത്രില്ലടിപ്പിക്കുമോ ? ഇന്നറിയാം, ടീസര്‍
- ഹൃദയത്തിന്റെ 101 ദിവസങ്ങള്‍, അമ്മമാര്‍ക്കൊപ്പം ആഘോഷിച്ച് നിര്‍മാതാക്കള്‍
- 'മദ്യപാനത്തില്‍ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന്'; കൂട്ടുകാരുടെ കളിയാക്കല്‍, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് വിനീത്
- 'മഞ്ജുവിന്റെ കൂടെ ഒരു സിനിമയെ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ'; പുതിയ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍
- ലാലേട്ടനോട് ജാസ്മിനെക്കുറിച്ച് ദില്‍ഷ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്: അശ്വതി
റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല, കിടിലന്‍ ട്രെയിലര്‍ കൂടി വരാനുണ്ട്,'ട്വല്‍ത്ത് മാന്‍' ടീസര്‍ ട്രെന്‍ഡിങ്ങില്‍ ആറാമത്
ദൃശ്യം 2 വിന് ശേഷം ജിത്തു ജോസഫ്- മോഹന്‍ലാല്‍ ടീം ഒന്നിച്ചപ്പോള്‍ ട്വല്‍ത്ത് മാന്‍ പിറന്നു. ഒരു മിസ്റ്ററി ത്രില്ലറായി പ്രേക്ഷകരിലേക്കെത്തനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ട്രെന്‍ഡിങ്ങില്‍ ആറാം സ്ഥാനത്താണ് ടീസര്‍. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് കിടിലന്‍ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ട്രെയിലറിനായി ആരാധകര്‍ കാത്തിരിക്കുന്നു.