ദിലീപിന്റെ പുതിയ ചിത്രത്തെ പരിഹസിച്ച് സീരിയല്‍ നടി അശ്വതി, കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജനുവരി 2022 (08:58 IST)

കേശു ഈ വീടിന്റെ നാഥന്‍ പാടുപെട്ട് കണ്ട് തീര്‍ത്തത് സീരിയല്‍ താരം അശ്വതി. ദിലീപ് ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള നടിയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

'അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീര്‍ത്തു.... കേള്‍ക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീര്‍ക്കാന്‍ എന്ന്?'- അശ്വതി കുറിച്ചു.

അശ്വതി മനപൂര്‍വം സിനിമയെ പരിഹസിക്കുന്നുവെന്നാണ് ചിലര്‍ നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കുറിച്ചത്. താരതത്തിന്റെ സീരിയല്‍ അഭിനയത്തെ പരിഹസിച്ചും ആളുകള്‍ കമന്റ് ഇടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :