1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anushkas mothers responce

'പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും': അനുഷ്‌കയുടെ അമ്മ

'പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും': അനുഷ്‌കയുടെ അമ്മ

ബാഹുബലി
സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സീരിസിന് ശേഷം പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ജോഡികളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് താരങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.
 
ഇതിനൊക്കെ മറുപടിയുമായി അനുഷ്‌കയുടെ അമ്മ രംഗത്തെത്തിറ്റിരിക്കുകയാണ്. ''അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്''- പ്രുഫുല്ല ഷെട്ടി പറഞ്ഞതായി ഒരു തെലുഗു മാധ്യമം റിപ്പോർട്ട് ചെയ്‌തു.
 
ഇരുവരും നല്ല ജോടികളാണെന്നും തുടർന്നും ഇങ്ങനെ പോയാൽപ്പോരെ എന്നൊക്കെയായിരുന്നു ആരാധകർ ഇരുവരോടും ചോദിച്ചത്. ഇതേക്കുറിച്ച് അനുഷ്‌കയുടേയും പ്രഭാസിന്റേയും പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
About Writer
Rijisha M.
അടുത്ത ലേഖനം
തമിഴ് താരങ്ങൾക്കെതിരെയുള്ള ശ്രീ റെഡ്ഡിയുടെ ആരോപണം; പ്രതികരണവുമായി കാർത്തി