കെ ആര്‍ അനൂപ്|
Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (09:16 IST)
കാര്‍ത്തികേയ 2 വന്‍ വിജയമായി മാറിയതോടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി അനുപമ പരമേശ്വരന്‍ മാറി. തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി.
അനുപമ പരമേശ്വരന്‍ രവി തേജയ്ക്കൊപ്പം പുതിയ സിനിമയില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിനിമയൊരു ആക്ഷന്‍-എന്റര്‍ടെയ്നറായിരിക്കുമെന്നാണ് വിവരം.
കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായിരിക്കുമെന്ന് പറയപ്പെടുന്നു. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കാണ് ഇതൊന്നും കേള്‍ക്കുന്നു.