ഇതാണ് ഞങ്ങളുടെ മകള്‍, കുഞ്ഞിന്റെ മുഖം കാണിച്ച് മൃദുലയും യുവയും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (09:12 IST)

ജീവിതത്തിലെ മനോഹരമായ സമയത്തിലൂടെയാണ് നടി മൃദുല വിജയ് കടന്നുപോകുന്നത്. ഈയടുത്തായിരുന്നു താരത്തിന് പെണ്‍കുഞ്ഞ് പിറന്നത്.ദൈവത്തിനും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു താന്‍ അമ്മയായ വിവരം മൃദുല ലോകത്തെ അറിയിച്ചത്.
കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ മൃദുല പങ്കുവെച്ചു.ഞങ്ങളുടെ സ്‌നേഹത്തിന്റെ അടയാളമെന്ന് കുറിച്ചു കൊണ്ടാണ് മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :