മൈന്‍ഡ് ഗെയിം ത്രില്ലര്‍,'നാലാംമുറ' റിലീസിന് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (15:14 IST)
ബിജു മേനോനും ഗുരു സോമസുന്ദരവും ആദ്യമായി ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ് നാലാം മുറ. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മൈന്‍ഡ് ഗെയിം ത്രില്ലറാണ്.

ബിജു മേനോനും ഗുരു സോമസുന്ദരവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നതാണ് മോഷന്‍ പോസ്റ്ററില്‍ കാണാനായത്.

അലന്‍സിയര്‍, ശാന്തിപ്രിയ, ഷീലു എബ്രഹാം, പ്രശാന്ത് അലക്സാണ്ടര്‍, ദിവ്യ പിള്ള തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും ഛായാഗ്രഹണം ലോകനാഥും നിര്‍വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :