'അനു സിത്താര മതം മാറിയോ?' വര്‍ഗീയ കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി താരം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 13 മെയ് 2021 (13:24 IST)

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി അനു സിത്താര. ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് അനു സിത്താര പങ്കുവച്ച വീഡിയോയാണ് പലരെയും ചൊടിപ്പിച്ചത്. 'പതിനാലാം രാവുദിച്ചത്..' എന്ന ഹിറ്റ് പാട്ടിനൊപ്പം അതീവ സുന്ദരിയായാണ് അനു സിത്താര വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തട്ടമിട്ടാണ് അനു നില്‍ക്കുന്നത്. ഇതാണ് പലരും ചോദ്യം ചെയ്തത്. ഈ വീഡിയോയ്ക്ക് താഴെ 'പരിവര്‍ത്തനം എങ്ങോട്ട്?' എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഉടനെ അനുവിന്റെ മറുപടിയെത്തി. 'മനുഷ്യനിലേക്ക്' എന്ന മറുപടിയാണ് വര്‍ഗീയ കമന്റിന് അനു നല്‍കിയ മറുപടി. അനുവിനെ പിന്തുണച്ച് നിരവധിപേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഉചിതമായ മറുപടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.ചുരുങ്ങിയ സിനിമകള്‍കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച താരമാണ് അനു. ഈയടുത്താണ് ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായി താരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :