1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Angeline evicted from bigg boss malayalam

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് എയ്ഞ്ചലിന്‍ പുറത്ത് !

Angeline evicted from bigg boss malayalam
Bigg Boss malayalam Season 5: ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ആദ്യ എവിക്ഷന്‍ പൂര്‍ത്തിയായി. എയ്ഞ്ചലിന്‍ ആണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഈ സീസണില്‍ ആദ്യം പുറത്തായ മത്സരാര്‍ഥി. വളരെ സങ്കടത്തോടെയാണ് എയ്ഞ്ചലിന്‍ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. പ്രേക്ഷക വോട്ട് ഏറ്റവും കുറവ് ലഭിച്ചതിനെ തുടര്‍ന്നാണ് എയ്ഞ്ചലിന്‍ പുറത്തായത്. മറ്റ് മത്സരാര്‍ഥികള്‍ക്കും എയ്ഞ്ചലിന്റെ വിടവാങ്ങല്‍ ഏറെ വേദനയുണ്ടാക്കി. 
 
' ഒത്തിരി ആഗ്രഹിച്ചാണ് താന്‍ ഇങ്ങോട്ട് വന്നതെന്ന് എയ്ഞ്ചലിന്‍ പറഞ്ഞു. ആദ്യമൊക്കെ ബിഗ് ബോസ് വീടുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് വീടുമായി ഭയങ്കരമായി പൊരുത്തപ്പെട്ടു. ടാസ്‌ക് കളിച്ചത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി കാണില്ലെന്നും അതുകൊണ്ടാകും എവിക്ട് ചെയ്യപ്പെട്ടതെന്നും എയ്ഞ്ചലിന്‍ പറഞ്ഞു. 
 
സങ്കടപ്പെടേണ്ട ആവശ്യമില്ലെന്നും ഇത്രയും ചെറിയ പ്രായത്തില്‍ വലിയൊരു അച്ചീവ്‌മെന്റ് നേടാന്‍ സാധിച്ചില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ചാണ് എയ്ഞ്ചലിനെ മോഹന്‍ലാല്‍ യാത്രയാക്കിയത്. 
 
അടുത്ത ലേഖനം
Bigg Boss Malayalam: സീസണിലെ ആദ്യ പുറത്താക്കല്‍, ഞെട്ടലോടെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍