അനുബന്ധ വാര്‍ത്തകള്‍
- ആരാണ് ഉമ്മന്‍ചാണ്ടി? ആള് ചത്തുപ്പോയി; അധിക്ഷേപ വീഡിയോയുമായി വിനായകന്‍
- Kasargold :യുവാക്കളെ ആകര്‍ഷിക്കാന്‍ 'കാസര്‍ഗോള്‍ഡ്', ആസിഫ് അലിയുടെ ക്രൈം ഡ്രാമ, പുതുമയുണര്‍ത്തുന്ന ടീസര്‍
- 'കസറട്ടെ കാസര്‍ഗോള്‍ഡ്,ഇതൊരു പവര്‍ പാക്ക്ഡ് എന്റര്ടെയ്ന്മെന്റ്'; ആസിഫ് അലി ചിത്രത്തിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ജിസ് ജോയ്
- വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറി,പരാതിയുമായി യുവാവ്
- 'ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം ഇല്ലാതാകുന്നു'; ഫെയ്സ്ബുക്കില്‍ വീഡിയോയുമായി വിനായകന്‍
'ഉമ്മന്‍ചാണ്ടി സാര്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്'; വിനായകനെതിരെ നടന്‍ അനീഷ്
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ രംഗത്തെത്തി ഇരിക്കുകയാണ് നടന്‍ അനീഷ്.ജി. ഫേസ്ബുക്കിലൂടെയാണ് അനീഷ് പ്രതികരിച്ചത്.
'Mr. വിനായകന്‍,ഞാനും നിങ്ങളുംഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും
നില നില്‍ക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയന്‍സിന് മുന്നില്‍
നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത്ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിസാര്‍ ജന മനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും
ഒരു യഥാര്‍ഥ്യമാണ്.
രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ്അദ്ധ്യേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം.അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ
ഒന്നാം പേജ് മുഴുവന്‍ആ മഹത് വെക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ irritate ചെയ്തതും.
നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങളോടുള്ള
ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ...താങ്കളുടെ ഈ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയി!'-അനീഷ് കുറിച്ചു.
അടുത്ത ലേഖനം